Hero Image

ബ്രഹ്മ മുഹൂർത്തത്തിലെ മന്ത്ര ജപം എന്തിന്? അറിയാം

ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്നു പഠിക്കുന്നത് നല്ലതാണെന്ന് പഴമക്കാർ പറയും. മനസിന് ഏകാഗ്രത കിട്ടുന്ന സമയം ആയതു കൊണ്ടുതന്നെ വിദ്യ അഭ്യസിക്കാൻ പറ്റിയ സമയമാണ് ബ്രഹ്മ മുഹൂർത്തം. നാല് ദിക്കുകളുടെയും ദേവനായ ബ്രഹ്മ ദേവന്റെ ശക്തി സ്വയം ഉണർന്നു പ്രവർത്തിക്കുന്ന സമയമാണ്. സൂര്യനുദിക്കുന്നതിനു ഏതാനം മണിക്കൂറുകൾക്ക് മുൻപ് ബ്രഹ്മ മുഹൂർത്തം ആരംഭിക്കും.

പുലർച്ചെ 3 മണിയോടെ അടുത്ത് ബ്രഹ്മ മുഹൂർത്തം ആരംഭിക്കും. ആ സമയത്ത് എഴുന്നേറ്റ് വിധി പ്രകാരം നിത്യ കര്‍മ്മങ്ങള്‍ ചെയ്യുക. പിന്നെ ഈശ്വരാരാധനയില്‍ മുഴുകുക.ആത്മീയ ജീവിതം നയിക്കുന്നവര്‍ തെരഞ്ഞെടുക്കുന്ന സമയവുമിതാണ്. ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കും ഈശ്വരാരാധനയ്ക്ക് പറ്റിയ സമയവും ഇതുതന്നെ. പരിശീലനം കൊണ്ടുമാത്രം മനസ്സിനെ ക്രമേണ നിയന്ത്രിക്കുക. മന്ത്രങ്ങള്‍ ചൊല്ലുമ്പോൾ മറ്റു ചിന്തകൾ മനസ്സില്‍ കടന്നുവരാതെ ഏകാഗ്രമായി ധ്യാനം തുടരുക.

ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം എല്ലാ ജീവിത പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. അഗാധമായ കടത്തില്‍ മുങ്ങിനില്‍ക്കുന്നവര്‍, ബുദ്ധി ശരിക്ക് പ്രവര്‍ത്തിക്കാത്തവര്‍, മാറാ രോഗങ്ങളില്‍പ്പെട്ട് വലയുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും രാവിലെ (വെളുപ്പിന്)യുള്ള മന്ത്രജപം സിദ്ധൗഷധമാണ്.

മനസ്സിന് ഏകാഗ്രത കിട്ടാന്‍ എളുപ്പമുള്ള സമയമാണിത്. ഇങ്ങനെ സ്ഥിരമായി അനുവര്‍ത്തിച്ചാല്‍ മനോനിയന്ത്രണം ഉണ്ടാകും. ആയുസ്സ് വര്‍ദ്ധിക്കും, മാറാരോഗങ്ങള്‍ വരില്ല, രോഗ മുക്തി , ഐശ്വര്യം എന്നിവ വർദ്ധിക്കും. ധനസമൃദ്ധി, ദാമ്പത്യ സൗഖ്യ , വൈധവ്യദോഷം , സന്താനഭാഗ്യം ,സന്താനങ്ങള്‍ സദ് സ്വഭാവമുള്ളവരായിത്തീരും. ഇഷ്ടകാര്യസിദ്ധിക്കും ഉത്തമം.

READ ON APP